തൊഴിൽ നിയമ ലംഘനങ്ങൾ; നടപടി ശക്തമാക്കി ഒമാൻ, 260 തൊഴിലാളികൾ അറസ്റ്റിൽ

മസ്‌കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി ഒമാൻ. തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിന് വിവിധ ഗവർണറേറ്റുകളിൽ ഒമാൻ തൊഴിൽ മന്ത്രാലയം പരിശോധന ശക്തമാക്കി. തൊഴിൽ നിയമ ലംഘനത്തിന്റെ പേരിൽ വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ജോയിന്റ് ഇൻസ്പെക്ഷൻ ടീം ആണ് പരിശോധന നടത്തിയത്.

റസിഡന്റ്സ് കാർഡ് കാലാവധി പുതുക്കാത്ത 260 തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇക്കാലയളവിൽ 80 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും തൊഴിൽ മന്താലയം വിശദമാക്കി. അതേസമയം, ദാഖിലിയ ഗവർണറേറ്റിലെ വ്യത്യസ്ത മേഖലകളിലും തൊഴിൽ മന്ത്രാലയം പരിശോധന നടത്തി.

വർക്ക് ഷോപ്പുകൾ മുതൽ വാണിജ്യ, വ്യാവസായിക സൈറ്റുകൾ വരെയുള്ള സ്വകാര്യ മേഖലയിലെ 62 ഇടങ്ങളിൽ പരിശോധന നടന്നു. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ദാഖിലിയയിലുള്ള ലേബർ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ സെപ്റ്റംബർ 28നും ഒക്ടോബർ മൂന്നിനും ഇടയിൽ മേഖലകളിലെ വിവിധ സ്വകാര്യ മേഖലയിലാണ് പരിശോധന നടത്തിയത്.