വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 6 ഞായറാഴ്ച മുതൽ ഒക്ടോബർ 9 ബുധനാഴ്ച വരെ അൽ ഹാജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്.

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. മഴക്കൊപ്പം ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. മഴ മൂലം താഴ്‌വരകൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ സ്ഥിതിഗതികൾ നാഷണൽ സെന്റർ ഫോർ ഏർലി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാർഡ്‌സ് വിദഗ്ധർ നിരീക്ഷിച്ച് വരികയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പിന്തുടരണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അറിയിച്ചു.