ഇൻവെസ്റ്റർ കാർഡ്; ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് നൽകി ഒമാൻ

മസ്‌കത്ത്: ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് നൽകി ഒമാൻ. ഇൻവെസ്റ്റർ കാർഡ് എന്ന പേരിലാണ് ഒമാനിൽ പുതിയ റസിഡന്റ് കാർഡ് നൽകുന്നത്. ഗോൾഡൻ നിറത്തിലുള്ളതാണ് ഈ കാർഡ്.

വിദേശികളായ നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിവർക്കാണ് വിസ നൽകുന്നത്. യുഎഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ് ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വിസ പദ്ധതി ആരംഭിച്ചത്. നിക്ഷേപകരുൾപ്പെടെ മലയാളികളടക്കം ഇതിനകം നിരവധി പ്രവാസികളാണ് ഒമാനിൽ ദീർഘകാല വിസ സ്വന്തമാക്കിയത്.

ദീർഘകാല വിസ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത് ആഭ്യന്തര ഉൽപന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിക്ഷേപങ്ങൾ ആകർഷിക്കുകയാണ്. അഞ്ച്, പത്ത് വർഷത്തേക്കുള്ള വിസകളാണ് നിലവിൽ ഒമാൻ അനുവദിക്കുന്നത്.