മസ്‌കത്ത്: ഒമാനിൽ 22 പ്രവാസികൾ അറസ്റ്റിൽ. തൊഴിൽ, താമസ നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. അൽ ബുറൈമി ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബുറൈമിയിലെ മഹ്ദ വിലായത്തിൽ 22 ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘകരെ കണ്ടെത്താൻ വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകും.