സ്വകാര്യ മേഖലയുമായി സഹകരണം; സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: സ്മാർട്ട് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. അൽ ഖുവൈറിലും അൽ ഗുബ്രയിലുമാണ് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചത്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നടപടി. 2024 ഒക്ടോബർ 13 ഞായറാഴ്ച മുതൽ സെൻസറുകൾ പ്രവർത്തിക്കും. ഈ പ്രദേശങ്ങളിലെ പാർക്കിംഗ് മാനേജ്‌മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണ് പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ സെൻസറുകൾ സ്ഥാപിച്ചത്.

സ്മാർട്ടും സുസ്ഥിരവുമായി തങ്ങളുടെ സംവിധാനങ്ങളെ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്വകാര്യ മേഖലയുമായി സഹകരിച്ച് വാഹന ഇമേജിംഗ് സേവനത്തോടുകൂടിയ സെൻസറുകളെന്ന് പൊതുജനങ്ങളെ അറിയിക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി ആഗ്രഹിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.