സലാല: സലാല വിലായത്തിലെ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു. ദോഫാർ മുനിസിപ്പാലിറ്റിയാണ് ബാർബർ ഷോപ്പുകൾ അടച്ചുപൂട്ടിയത്. 11 നിയമലംഘനങ്ങളാണ് മുൻസിപ്പാലിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താൻ ഇൻസ്പെക്ടർമാർ പ്രദേശത്തെ വിവിധ ബാർബർ ഷോപ്പുകൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ നിയന്ത്രണ വിഭാഗത്തിന്റെ തുടർ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.