മസ്‌കത്ത്: ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശനിയാഴ്ചയോടെ ഉഷ്ണമേഖലാ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
ഇതിന്റെ ഫലമായി ദോഫാർ, അൽവുസ്ത, തെക്കൻ അൽ ശർഖിയ ഗവർണറേറ്റ് എന്നിവിടങ്ങളിൽ ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാഷണൽ മൾട്ടി ഹസാർഡ്‌സ് ഏർലി വാർണിംഗ് സെന്ററിലെ വിദഗ്ധർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ അറിയിപ്പുകളും റിപ്പോർട്ടുകളും പിന്തുടരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.