ശക്തമായ മഴ; ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി

മസ്‌കത്ത്: ഒമാനിലെ ഒമ്പത് ഗവർണറേറ്റുകളിൽ നാളെ അവധി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റാണ് സ്‌കൂളുകൾക്കും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

മസ്‌കത്ത്, സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, അൽ വുസ്ത, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിലും ദാഖിലിയ, ദാഹിറ, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലുമാണ് അവധി ബാധകമെന്ന് അധികൃതർ വ്യക്തമാക്കി.

വിവിധ ഗവർണറേറ്റുകളിൽ 40 മുതൽ 90 മില്ലിമീറ്റർ വരെ കനത്ത മഴ ലഭിക്കുമെന്ന ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.