മത്രയിൽ താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം; 17 പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: താമസ കെട്ടിടത്തിന്മേൽ പാറ ഇടിഞ്ഞുവീണ് അപകടം. ഒമാനിലെ മത്ര വിലായത്തിലാണ് സംഭവം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ഇവരെ സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമൊന്നും സംഭവിച്ചില്ലെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് താമസ കെട്ടിടത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീണത്. രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ പാറ നീക്കം ചെയ്തു.