മസ്‌കത്ത്: ഒമാനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മസ്‌കത്തിലെ വാദികബീർ ഇന്ത്യൻ സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർഥി അദ്വൈത് രാജേഷിനെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ കഞ്ഞിപ്പാടം തല്ലുപുരക്കൽ സ്വദേശിയാണ് അദ്വൈത്. പിതാവ്: രാജേഷ്. മാതാവ്: പരേതയായ അഞ്ജന. ഒരു സഹോദരിയുണ്ട്.
നടപടികൾ പൂർത്തിയാക്കിയ ശേഷം അദ്വൈതിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.