
മസ്‌കത്ത്: ഒമാനിൽ വൻ ലഹരിവേട്ട. വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച നാല് ഏഷ്യൻ പ്രവാസികൾ ഒമാനിൽ പിടിയിലായി. 18 കിലോയിലധികം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 3,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികളിൽ നിന്ന് പിടികൂടി.
സൗത്ത് ബാത്തിന പൊലീസിന്റെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.