രാജ്യത്ത് വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടക്കുന്നു; മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: രാജ്യത്ത് വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി വ്യാജ വെബ്സൈറ്റ് വഴി ബാങ്ക് ആക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

തട്ടിപ്പുകൾക്കെതിരെ റോയൽ ഒമാൻ പോലീസും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽപെടുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വിവിധ മാർഗങ്ങൾ ഉപയോഗിച്ച് വ്യക്തിഗത ബാങ്കിങ് വിവരങ്ങൾ ചോർത്തിയാണ് ഒമാനിൽ തട്ടിപ്പ് വ്യാപകമായി നടക്കുന്നത്.

കഴിഞ്ഞ ദിവസം വ്യാജ വെബ്‌സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ അറബ് പൗരനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ആളുകളുടെ ബാങ്ക്-വ്യക്തിഗത വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുകയായിരുന്നു ഇയാളുടെ രീതി.