മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഒമാനിൽ പുരസ്‌കാരം

മസ്‌കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഒമാനിൽ പുരസ്‌കാരം. ജ്വല്ലറി റീട്ടെയിൽ ചെയിൻ ഓഫ് ദ ഇയർ അവാർഡ് ആണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ചത്. ടൈംസ് ഓഫ് ഒമാൻ സംഘടിപ്പിച്ച ‘ബിസിനസ് ലീഡർഷിപ്പ് സമ്മിറ്റ് & അവാർഡ് 2024’ൽ ആണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് പുരസ്‌കാര നേട്ടം ലഭിച്ചത്.

13 രാജ്യങ്ങളിലായി 365-ലധികം ഷോറൂമുകളുള്ള ജ്വല്ലറിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. ആഗോളതലത്തിൽ ലോകത്തിലെ ആറാമത്തെ വലിയ ആഭരണ വ്യാപാരി കൂടിയാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറി. മസ്‌കത്ത് മീഡിയ ചെയർമാൻ മുഹമ്മദ് ഈസ അൽ സദ്ജാലിയുടെ സാന്നിധ്യത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ സാന്നിധ്യത്തിൽ ഒമാനിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ റീജിയണൽ ഹെഡ് നജീബ് കെ അവാർഡ് ഏറ്റുവാങ്ങി.

ജ്വല്ലറി റീട്ടെയിൽ ചെയിൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് മലബാർ ഗോൾഡിന്റെ റീജിയണൽ ഹെഡ് നജീബ് കെ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ഉത്തരവാദിത്തത്തോടെയും വിശ്വാസ്യതയോടെയും ഷോപ്പിംഗ് അനുഭവങ്ങൾ നൽകാനുള്ള തങ്ങളുടെ അഞ്ചലമായ അർപ്പണബോധത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും വിശ്വാസ്യതയുള്ളതും സുതാര്യവും ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.