സലാല: മലയാളി വീട്ടമ്മ സലാലയിൽ മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ ആണ് സലാലയിൽ മരണപ്പെട്ടത്. 62 വയസായിരുന്നു. ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുമാരിയുടെ മകൾ അനു എൻ.രാജപ്പൻ സലാലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയാണ്.
പരേതനായ രാജപ്പനാണ് ഭർത്താവ്. മറ്റൊരു മകൾ അജിത എൻ രാജപ്പൻ നാട്ടിലാണുള്ളത്. കുമാരിയുടെ മ്യതദേഹം ഖിംജിയുടെ ഉടമസ്ഥതയിലുള്ള റൈസൂത്തിലെ ശ്മശാനത്തിൽ സംസ്കരിച്ചതായി കോൺസുലാർ ഏജന്റ് ഡോ കെ സനാതനൻ അറിയിച്ചു.