സലാലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി അധികൃതർ; കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ

സലാല: സലാലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി അധികൃതർ. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ 7 ഭക്ഷണശാലകൾ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. 8 സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.

സലാലയിലുടനീളമുള്ള വിവിധ റെസ്റ്റോറന്റുകളിലും ബാർബർ ഷോപ്പുകളിലുമായിരുന്നു പരിശോധന. അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ശരിയായ ഭക്ഷ്യ സംഭരണ രീതികൾ പാലിക്കുന്നില്ലെന്നും, ഭക്ഷണം തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സൂക്ഷിക്കുന്ന അപകടകരമായ സംഭവങ്ങൾ ഉണ്ടായെന്നും അധികൃതർ കണ്ടെത്തി.