തൊഴിൽ, താമസ നിയമങ്ങൾ ലം ഘിച്ചു; ഒമാനിൽ ഇരുപതിലധികം പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ ഇരുപതിലധികം പ്രവാസികൾ അറസ്റ്റിൽ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവരാണ് അറസ്റ്റിലായിരിക്കുന്നത്. അൽ ബുറൈമി ഗവർണറേറ്റിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ഇരുപതിലധികം പ്രവാസികളെ അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് അൽ ബുറൈമി ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 26 ഏഷ്യൻ പൗരന്മാരെ അൽ ബുറൈമി ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ ലംഘനങ്ങൾ സംബന്ധിച്ച് ഗവർണറേറ്റിൽ നടന്ന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

അറസ്റ്റിലായവരുടെ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പോലീസ് വിശദമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.