മസ്ക്കറ്റിലെ റൂവി സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്ക്കറ്റിലെ റൂവി സ്ട്രീറ്റിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അൽ നഹ്ദ ആശുപത്രിക്ക് എതിർവശത്ത് ആണ് നിയന്ത്രണം. റൂവിയിൽ നിന്നും അൽ വാട്ടിയയിലേക്കുള്ള പാത ആണിത്. റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന് മസ്ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.