ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കാൻ താത്കാലിക അനുമതി നൽകി ഒമാൻ

മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ താത്കാലിക അനുമതി നൽകി ഒമാൻ. റോയൽ ഒമാൻ പൊലീസ് (ആർ ഒ പി) ആണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. പൊലീസ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ച് നവംബർ 30 വരെ വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ച് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ വാഹനത്തിന്റെ നിറം മാറ്റാൻ അനുമതി ഇല്ലെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വിൻഡോ ഗ്ലാസ്, നമ്പർ പ്ലേറ്റ്, ലൈറ്റുകൾ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകൾ വ്യാപിക്കരുത്. പിൻവശത്തെ ഗ്ലാസിൽ പതിക്കുന്ന സ്റ്റിക്കർ ഡ്രൈവർക്ക് പിൻവശത്തെ വിൻഡോയിലെ ചിത്രങ്ങൾ കാണാൻ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.