മസ്കത്ത്: ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാദിബനിഖാലിദിന്റെ വികസനത്തിന് നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി അധികൃതർ. ഈ മേഖലയിൽ വികസന പദ്ധതികൾക്ക് വേണ്ടിയുള്ള ടെൻഡർ ക്ഷണിച്ചു. ഈ മാസം 18 നാണ് ടെൻഡർ കാലാവധി അവസാനിക്കുന്നത്.
ഈ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അൽഖാബിൽ വിലായത്തിലെ അൽമുദൈരിബ് മാർക്കറ്റിന്റെ പുനർ വികസനവുമായി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.