മസ്‌കത്ത്: വ്യാജ ഓൺലൈൻ പരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഒമാൻ. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ലോഗോയും മറ്റും ദുരുപയോഗം ചെയ്ത് വ്യാജ പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഏതെങ്കിലും ഇടപാടുകളിൽ ഏർപ്പെടുന്നതിന് മുമ്പ് ഓൺലൈൻ പരസ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് ജനങ്ങളോട് നിർദ്ദേശിച്ചു.
ആളുകളുടെ സാമ്പത്തിക വിവരങ്ങൾ കൈവശപ്പെടുത്തിയാണ് തട്ടിപ്പ് സംഘങ്ങൾ പണം അപഹരിക്കുന്നത്. ഓൺലൈൻ ഭീഷണികളെ പ്രതിരോധിക്കുന്നതിനും ഇവയിൽ നിന്നും പരിരക്ഷ നേടുന്നതിനും ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യവും റോയൽ ഒമാൻ പൊലീസ് ഉയർത്തിക്കാട്ടി. പരസ്യങ്ങളുടെ ഉറവിടം എല്ലായ്പ്പോഴും പരിശോധിക്കുകയും വ്യാജ ലോഗോകളെ സൂക്ഷിക്കുകയും വേണം.
സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കണം. സാമ്പത്തിക വിവരങ്ങൾ പങ്കുവെക്കാതിരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.