മസ്‌കത്ത്: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഉപഗ്രഹം ഒഎൽ 1 വിക്ഷേപിച്ച് ഒമാൻ. ചൈനയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. റിമോട്ട് സെൻസിംഗിലും ഭൗമ നിരീക്ഷണത്തിലും വൈദഗ്ദ്ധ്യം നേടിയ ഉപഗ്രഹമാണ് വിക്ഷേപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ ലെൻസ്’കമ്പനി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ ഓർഗനൈസേഷനിൽ സുൽത്താനേറ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഉപഗ്രഹമാണിത്. എഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്താനുള്ള കഴിവും ഈ ഉപഗ്രഹത്തിനുണ്ട്.
പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്‌സ് മാനേജ്‌മെന്റ് തുടങ്ങിയവ ഉൾപ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതിൽ ഈ ഉപഗ്രഹം നിർണായക പങ്ക് വഹിക്കും. എഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്താൻ രൂപകൽപന ചെയ്തിരിക്കുന്ന ഉപഗ്രഹം, ഒമാന്റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന ചിത്രങ്ങളും ഉപഗ്രഹം നൽകും.
തദ്ദേശീയമായി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിങിനായുള്ള ആദ്യത്തെ നൂതന ഒപ്റ്റിക്കൽ ഉപഗ്രഹമാണിത്. ഉപഗ്രഹ പദ്ധതി യഥാർഥ്യമാക്കിയത് സ്റ്റാർ വിഷൻ എയ്‌റോസ്‌പേസ്, മാർസ് ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെയാണ്.