
സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ന് ഖത്തറിൽ സന്ദർശനം നടത്തും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും, പ്രാദേശിക – അന്തർദേശീയ വിഷയങ്ങളിൽ കൂടുതൽ സഹകരണം ഉറപ്പു വരുത്താനും സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സുൽത്താനൊപ്പം പ്രതിരോധ മന്ത്രാലയം ഡെപ്യുട്ടി പ്രൈം മിനിസ്റ്റർ സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, റോയൽ കോടതി ദിവാൻ സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നു’അമാനി, വിദേശ കാര്യ വകുപ്പ് മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി, സാമ്പത്തിക കാര്യ വകുപ്പ് മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, ഒമാൻ ഇൻവെസ്റ്റ്മെന്റ്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ -മുർഷിദി, തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബ’ഒവൈൻ, ഖത്തറിലെ ഒമാൻ സ്ഥാനപതി നജീബ് ബിൻ യഹ്യ അൽ ബാലുഷി തുടങ്ങിയവർ പങ്കെടുക്കും.