മസ്‌കത്ത്: ഒമാനിലെ ഹിമാം ട്രെയിൽ റൺ റേസിന്റെ അഞ്ചാം എഡിഷൻ ഡിസംബറിൽ നടക്കും. ദാഖിലിയ ഗവർണറേറ്റിലെ നാല് വിലായത്തുകളിൽ ഡിസംബർ 5 മുതൽ 7 വരെയാണ് മത്സരം നടക്കുന്നത്. പൈതൃക, വിനോദസഞ്ചാര മന്ത്രാലയവും സംസ്‌കാരം, കായികം, യുവജനകാര്യ മന്ത്രാലയവും ദാഖിലിയ ഗവർണറേറ്റും ചേർന്നാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.
65 രാജ്യങ്ങളിൽ നിന്നുള്ള 1000-ലധികം ഓട്ടക്കാരുടെ പങ്കാളിത്തമാണ് റേസിലുണ്ടാവുക. 110 കിലോമീറ്റർ, 55 കിലോമീറ്റർ, 20 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വെല്ലുവിളി നിറഞ്ഞ പാതകളിലാണ് റേസുകൾ നടക്കുന്നത്. ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, ഇസ്‌കി, അൽ ഹംറ, ജബൽ അഖ്ദർ എന്നീ നാല് വിലായത്തുകളിലായാണ് റേസുകൾ നടക്കുന്നത്.
മലകൾ, താഴ്‌വരകൾ, സമൃദ്ധമായ കൃഷിഭൂമികൾ എന്നിവയെ സംയോജിപ്പിക്കുന്ന അതിശയകരമായ പ്രകൃതിദൃശ്യങ്ങളിലൂടെയും വൈവിധ്യമാർന്ന ഭൂപ്രകൃതിയിലൂടെയും മത്സരാർത്ഥികൾ കടന്നുപോകുന്നത്.