മസ്‌കത്ത്: തുർക്കി സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്. തുർക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഒമാൻ സുൽത്താനും അങ്കാറയിൽ ഔദ്യോഗിക ചർച്ച നടത്തി. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന കൂടിക്കാഴ്ച്ചക്കിടെ ഒമാൻ സുൽത്താനും തുർക്കി പ്രസിഡന്റും 10 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
ചരിത്രപരമായ സൗഹൃദവും സഹകരണത്തിന്റെ വിവിധ മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ ഒരു കൂട്ടം സംഭവ വികാസങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗങ്ങൾ തുർക്കി പ്രസിഡന്റ് ചർച്ച ചെയ്തു.
സംയുക്ത നിക്ഷേപത്തിലും ആരോഗ്യത്തിലും 2 കരാറുകൾ, രാഷ്ട്രീയ കൂടിയാലോചനകൾ, നിക്ഷേപ പ്രോത്സാഹനം, കൃഷി, മത്സ്യബന്ധനം, കന്നുകാലി, വെള്ളം, തൊഴിൽ, സംരംഭകത്വം, എസ്എംഇകൾ, കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള സഹകരണം, സാംസ്‌കാരിക സഹകരണം എന്നീ മേഖലകളിലെ 8 ധാരണാപത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.