ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു; മൃതദേഹം പുറത്തെടുത്തു

മസ്കത്ത്: ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ബൗഷർ വിലായത്തിലെ വടക്കൻ ഗുബ്രാ പ്രദേശത്താണ് മരണം നടന്നത്.

മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ റെസ്ക്യൂ ടീമുകൾ എത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മരണപ്പെട്ട ആളിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.