മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബെൽജിയം സന്ദർശിക്കും. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പ് രാജാവിന്റെയും മതിൽഡെ യുടെയും ക്ഷണപ്രകാരമാണ് ഒമാൻ ഭരണാധികാരിയുടെ ബെൽജിയം സന്ദർശനം.
നിരവധി വിഷയങ്ങളിൽ ഒമാൻ രാജാവും ഫിലിപ്പ് രാജാവും തമ്മിൽ ചർച്ച നടത്തും. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലാകും ചർച്ച നടക്കുക. അമാനും ബെൽജിയവും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും സന്ദർശനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുറമുഖം, ഊർജ്ജസഹകരണം, സാംസ്കാരിക സഹകരണം, പ്രതിരോധം, ബയോ ഫാർമസ്യൂട്ടിക്കൽ മേഖല, ബഹിരാകാശം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കും. ഒമാൻ ഭരണാധികാരിക്ക് ബ്രസൽസിലെ റോയൽ പാലസിൽ സ്വീകരണം നൽകുമെന്ന് ബെൽജിയം അറിയിച്ചു. ബ്രസൽസ് സിറ്റി ഹാളും അദ്ദേഹം സന്ദർശിക്കും.
ഫിലിപ്പ് രാജാവും ഒന്നിച്ച് ഒമാൻ ഭരണാധികാരി ആന്റവെർപ് നഗരത്തിലെ തുറമുഖം സന്ദർശിക്കും.