ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി. ഫിലിപ്പ് രാജാവിൻറേയും മതിൽഡെ രാജ്ഞിയുടെയും ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ബെൽജിയത്തിലെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും പ്രധാന അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്യാനുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശനത്തിന്റെ ഭാഗമായി വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും.