പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന ഒമാന്റെ പ്രഥമ റോക്കറ്റായ ദുകം -1ൻറെ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഒമാൻറെ ബഹിരാകാശത്തിൻറെയും ശാസ്ത്രീയ സംരംഭങ്ങളുടെയും സുപ്രധാന നാഴികക്കല്ലായ റോക്കറ്റിന്റെ വിക്ഷേപണ ദൗത്യത്തിൻറെ സുരക്ഷയും വിജയവും ഉറപ്പാക്കാൻ അനുയോജ്യമായ കാലാവസ്ഥ ആവശ്യമാണ്.കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് വിക്ഷേപണം പുനഃക്രമീകരിക്കുമെന്ന് നാഷനൽ എയ്റോസ്പേസ് സർവിസസ് കമ്പനിയുമായി (നാസ്കോം) സഹകരിച്ച് മന്ത്രാലയം വ്യക്തമാക്കി.