മസ്‌കത്ത്: ഒമാനിൽ ട്രക്കിന് തീപിടിച്ചു. മസ്‌കത്ത് ഗവർണർറേറ്റിലെ സീബ് വിലായത്തിൽ മരം കയറ്റിയ ട്രക്കിനാണ് തീപിടിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്‌നി ശമനസേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തിൽ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിക്കുകൾ ഒന്നുമില്ലാതെ ദ്രുതഗതിയിൽ തന്നെ തീയണക്കാൻ കഴിഞ്ഞത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു. ട്രക്കിന് തീപിടിച്ചതിനെ തുടർന്ന് സമീപത്തേക്ക് കാർഷിക അവശിഷ്ടങ്ങളിലേക്കും തീ ആളിപ്പടർന്നിരുന്നു. നിലവിൽ മേഖലയിൽ സ്ഥിതിഗതികളെല്ലാം ശാന്തമാണ്.