മസ്‌കത്ത്: മസ്‌കത്തിൽ തീപിടുത്തം. മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ താമസ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആറു പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായമൊന്നും സംഭവച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആറ് പേരാണ് സംഭവ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് എല്ലാ താമസക്കാരെയും രക്ഷപ്പെടുത്തിയത്. അതേസമയം, താമസ കെട്ടിടങ്ങളിലും മറ്റും തീപിടിത്തങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.