മസ്കത്ത്: ഒമാനിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കാൻ ഇന്ത്യൻ എംബസി. ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം തേടിയാണ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 നാണ് ഓപ്പൺ ഹൗസ് നടക്കുക. എംബസി അങ്കണത്തിൽ നാലു മണി വരെയാണ് പരിപാടി നടക്കുക. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പരിപാടിയിൽ പങ്കുചേരും.
സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യങ്ങൾ അധികൃതരെ ബോധിപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപ്പൺ ഹൗസ് സമയത്ത് 98282270 എന്ന നമ്പറിൽ വിളിച്ച കാര്യങ്ങൾ ബോധിപ്പിക്കാമെന്ന് എംബസി അധികൃതർ കൂട്ടിച്ചേർത്തു.