ഒമാന്റെ കടൽതീരത്ത് കൂറ്റൻ തിമിംഗലം കരക്കടിഞ്ഞു; മ രണകാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചു

മസ്‌കത്ത്: ഒമാന്റെ കടൽതീരത്ത് കൂറ്റൻ തിമിംഗലം കരക്കടിഞ്ഞു. ബർകയിലെ അൽ സവാദി തീരത്തായിരുന്നു ദിവസങ്ങൾക്ക് മുമ്പ് തിമിംഗലം കരക്കടിഞ്ഞത്. കൂറ്റൻ തിമിംഗലത്തെ സംസ്‌കരിച്ചതായി അധികൃതർ അറിയിച്ചു. 18 മീറ്റർ നീളമുള്ള തിമിംഗലമാണ് കരക്കടിഞ്ഞത്. തിമിംഗലത്തിന് രോഗബാധയുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. അതേസമയം, തിമിംഗലം ചത്തത് സ്വാഭാവിക കാരണങ്ങളാലാണെന്നാണ് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്.

തിമിംഗലം മരണപ്പെടാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു. നിലവിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ലബോറട്ടറികളിൽ സാമ്പിളുകൾ വിശകലനം ചെയ്യുന്നുണ്ട്. 55 മണിക്കൂർ തുടർച്ചയായി അശ്രാന്ത പരിശ്രമം നടത്തിയാണ് തിമിംഗലത്തിന്റെ പോസ്റ്റുമോർട്ടവും മറ്റ് നടപടിപടികളും പൂർത്തിയാക്കിയത്.