മസ്കത്ത്: ഒമാനിൽ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ കോട്ട താൽക്കാലികമായി അടച്ചു. ഒമാൻ പൈതൃക, മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി.
ഡിസംബർ 15 മുതൽ 17 വരെയുള്ള തീയതികളിൽ ആണ് കോട്ട അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ നടത്തിയതിനുശേഷം കോട്ട തുറന്നു നൽകും. ഈ പ്രദേശത്തേക്ക് യാത്രകൾ ആസൂത്രണം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും മേൽപ്പറഞ്ഞ തീയതിയിൽ കോട്ട സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.