മസ്കത്ത്: ഒമാനിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ഗവർണറേറ്റുകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളുടെ ഭാഗങ്ങളിലും ഒമാൻ കടലിന്റെ ഭാഗങ്ങളിലും ചില താഴ്വരകളിലും മലയിടുക്കുകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടേക്കും.
മഴ ബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.