ഒമാനിൽ ഇന്ന് മുതൽ ശൈത്യകാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ ഇന്ന് മുതൽ ശൈത്യകാലം ആരംഭിക്കും. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജബൽ ശംസിലായിരുന്നു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. -2 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനില.

സൈഖ് നാല്, യങ്കൽ 11 , ജബൽ അൽ ഖമർ, 10 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് രാജ്യത്ത് കുറഞ്ഞ താപനില അനുഭവപ്പെട്ട മറ്റു സ്ഥലങ്ങൾ. വരും ദിവസങ്ങളിലും രാജ്യത്ത് താപനില കുറയുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.