മസ്‌കത്ത്: ഒമാനിൽ പാറക്കെട്ടിന് മുകളിൽ നിന്ന് വീണ് സ്വദേശിക്ക് ഗുരുതര പരിക്ക്. മസ്‌കത്ത് ഗവർണറേറ്റിലെ ഖുറിയാത്ത് വിലായത്തിൽ ഗുരുതര പരിക്കേറ്റു. ഫിൻസ് പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷാപ്രവർത്തകർ എത്തി പരിക്കേറ്റയാളെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ഇപ്പോൾ വിദഗ്ധ ചികിത്സ നൽകി വരികയാണ്.