മസ്‌കത്ത്: ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ റാങ്കിംഗ് നില മെച്ചപ്പെടുത്തി ഒമാൻ. ഹെൻലി പുറത്ത് വിട്ട പട്ടികയിലാണ് ഒമാൻ നില മെച്ചപ്പെടുത്തിയത്. പട്ടിക അനുസരിച്ച് 2024 ന്റെ അവസാന പാദത്തിൽ ഏഴ് സ്ഥാനങ്ങളാണ് ഒമാൻ മെച്ചപ്പെടുത്തിയത്. നിലവിൽ പട്ടികയിൽ 52-ാം സ്ഥാനത്താണ് ഒമാനുള്ളത്.
ഈ വർഷം ആദ്യപകുതിയിൽ പട്ടികയിൽ 58-ാം സ്ഥാനത്തായിരുന്നു ഒമാൻ. എന്നാൽ കഴിഞ്ഞ വർഷം 65-ാം സ്ഥാനമായിരുന്നു ഒമാന് ലഭിച്ചത്. നിലവിലെ റാങ്കിംഗ് അനുസരിച്ച് ഒമാനി പൗരന്മാർക്ക് 55 രാഷ്ട്രങ്ങളിൽ വിസാ രഹിത യാത്രയോ ഓൺ അറൈവൽ വിസ സേവനമോ ലഭിക്കുന്നതാണ്.
റാങ്കിംഗ് തയ്യാറാക്കുന്നത് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഔദ്യോഗിക ഡാറ്റയുടെ അടിസ്ഥാനത്തിലാണ്. യുഎഇയാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ജിസിസി മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്.
കഴിഞ്ഞ 19 വർഷമായി ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് ലോകത്തിലെ പാസ്‌പോർട്ടുകളെ പട്ടികയിൽ ഉൾപ്പെടുത്താറുണ്ട്. 199 പാസ്‌പോർട്ടുകളും 227 ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ് പട്ടികയിൽ ഉള്ളത്.