ഒമാനിൽ 15 പ്രവാസികളെ നാട് കടത്താൻ ഉത്തരവ്

ഒമാനിൽ ജല നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ട 15 പ്രവാസികളെ നാട് കടത്താൻ ഉത്തരവ്. കാർഷിക – ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അൽ ദാഖിലിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കർശനമായ കടൽ നിയമങ്ങൾ നില നിൽക്കുന്ന ഒമാനിൽ ഇവ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികളാകും സ്വീകരിക്കുക.