മസ്‌കത്ത്: ഒമാനിൽ മോഷണക്കുറ്റത്തിന് നാലു പ്രവാസികൾ അറസ്റ്റിൽ. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. സ്വകാര്യ കമ്പനികളുടെ വെയർഹൗസിൽ നാശനഷ്ടങ്ങൾ വരുത്തുകയും കോപ്പറുകളും വൈദ്യുത കേബിളുകളും മോഷ്ടിക്കുകയും ചെയ്ത വിദേശികളാണ് അറസ്റ്റിലായത്. റോയൽ ഒമാൻ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഏഷ്യൻ രാജ്യക്കാരായ നാല് പേരാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ പിടിയിലായത്. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ച് വരികയാണന്ന് അധികൃതർ കൂട്ടിച്ചേർത്തു.