സുൽത്താൻ ഹൈതം ബിൻ താരിക് അധികാരമേറ്റതിന്റെ അഞ്ചാം വാർഷികം; ലോഗോ പുറത്തിറക്കി ഒമാൻ

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അധികാരമേറ്റിട്ട് അഞ്ചാം വാർഷികത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. നാഷണൽ സെലിബ്രേഷൻസ് സെക്രട്ടേറിയറ്റ് ജനറൽ ആണ് ലോഗോ പുറത്തിറക്കിയത്. ‘നവീകരിച്ച നവോത്ഥാനം’ എന്ന മുദ്രാവാക്യത്തിലാണ് വാർഷികാഘോഷം നടക്കുന്നത്.

സുൽത്താന്റെ വിവേകപൂർണമായ നേതൃത്വത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ സാമൂഹിക വികസനം, യുവാക്കളുടെ ശാക്തീകരണം, സാമ്പത്തിക വളർച്ച, അധികാര വികേന്ദ്രീകരണം, ഭരണം തുടങ്ങിയ പുരോഗതിയുടെ അടിസ്ഥാന സ്തംഭങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ.

ലോഗോയിലെ പച്ചകലർന്ന നീല നിറം നവീകരണത്തെ പ്രതീകപ്പെടുത്തുന്നു. അത് രാജ്യത്തിന്റെ നിരന്തരമായ പുരോഗതിയെ ഉൾക്കൊള്ളുന്നു, സുസ്ഥിരതയും ശാന്തതയും അചഞ്ചലമായ പ്രതിബദ്ധതയും ലോഗോ പ്രതിഫലിപ്പിക്കുന്നു.