സലാല: സലാല – കോഴിക്കോട് റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. സർവ്വീസുകളുടെ എണ്ണം ആഴ്ചയിൽ രണ്ടായാണ് ഉയർത്തിയിരിക്കുന്നത്. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവ്വീസ് നടത്തുക.
ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. നേരത്തെ കോഴിക്കോട്ടേക്ക് രണ്ട് സർവ്വീസുണ്ടായിരുന്നു. നിലവിൽ കൊച്ചിയിലേക്ക് ആഴ്ചയിലൊരിക്കലാണ് സർവീസുള്ളത്.