കൂടുതൽ യാത്രാസൗകര്യം: യൂണിവേഴ്സിറ്റി സ്ട്രീറ്റ് യാത്രയ്ക്കായി തുറന്നു നൽകി മസ്കത്ത് മുൻസിപ്പാലിറ്റി

മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ അൽ ഖുദ് പ്രദേശത്തെ യൂണിവേഴ്സിറ്റി സ്ട്രീറ്റ് യാത്രയ്ക്കായി തുറന്നു നൽകി. നവീകരണ പ്രവർത്തികൾക്ക് ശേഷം കൂടുതൽ യാത്രാസൗകര്യങ്ങളോടെയാണ് സ്ട്രീറ്റ് തുറന്നു നൽകിയിരിക്കുന്നത്. മസ്കത്ത് മുൻസിപ്പാലിറ്റി റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് യൂണിവേഴ്സിറ്റി സ്ട്രീറ്റ് വീണ്ടും യാത്രയ്ക്കായി തുറന്നു നൽകിയത്.

മസ്കത്ത് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു അൽ ഖുദ് പാലം മുതൽ ഖാബൂസ് യൂണിവേഴ്സിറ്റി വരെയുള്ള റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരണ പ്രവർത്തനങ്ങളുടെ കാലയളവിൽ പൊതുജനങ്ങൾ നൽകിയ സഹകരണത്തിന് മുൻസിപ്പാലിറ്റി നന്ദി അറിയിക്കുകയും ചെയ്തു.