യുഎഇയ്ക്കും ഒമാനുമിടയിൽ പുതിയ കര അതിർത്തി തുറന്നു

മസ്‌കത്ത്: യുഎഇയ്ക്കും ഒമാനുമിടയിൽ പുതിയ കര അതിർത്തി തുറന്നു. ദിബ്ബയിലാണ് അതിർത്തി ചെക്ക്‌പോസ്റ്റ് പ്രവർത്തിക്കുക. ഒമാനിലേക്കും യുഎഇയിലേക്കുമുള്ള യാത്രയ്ക്കും ചരക്കു നീക്കത്തിനും ഈ അതിർത്തി ചെക്ക്‌പോസ്റ്റ് ഉപയോഗിക്കാൻ കഴിയും. ഇരു രാജ്യങ്ങളിലെയും പൗരന്മാരെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും പുതിയ കരാതിർത്തി പോസ്റ്റിൽ 19 കെട്ടിടത്തിൽ പ്രവർത്തിക്കും.

ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുസന്ദമിലേക്ക് യുഎഇയിൽ നിന്നും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും ഇത് സഹായിക്കും.