വാക്സിനേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ ശ്രദ്ധയ്ക്ക്

ഒമാനിൽ ഇനിയും ഒന്ന്, രണ്ട് ഡോസ് വാക്സിനുകൾ എടുക്കാത്തവർക്ക് ഇതിനുള്ള അവസരം ലഭിക്കുന്നു. മസ്ക്കറ്റ് ഗവർണറേറ്റിൽ നവംബർ 25 വരെ സംഘടിപ്പിക്കുന്ന പ്രത്യേക വാക്സിനേഷൻ ക്യാമ്പയിനിൽ പ്രവാസികൾക്കും പങ്കെടുക്കാം. ഇവിടെ നിന്നും സൗജന്യമായി വാക്സിൻ ലഭിക്കും. അസ്ട്രാ സെനേക്ക വാക്സിൻ ആകും ലഭ്യമാകുക. സബ്ലത് മത്ര, സീബിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്റർ എന്നിവിടങ്ങളിൽ ആണ് വാക്സിനേഷൻ നടക്കുന്നത്. രാവിലെ 8 മണി മുതൽ രാത്രി 8 വരെ ഇത് തുടരും.