
മസ്‌കത്ത്: തൊഴിൽ നിയമ ലംഘനം നടത്തിയ 810 പ്രവാസികളെ നാടുകടത്തി ഒമാൻ. അനധികൃത തൊഴിലാളികളെയും തൊഴിൽ നിയമലംഘനങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ പരിശോധനകളാണ് ഒമാൻ നടത്തുന്നത്. 1599 പരിശോധനാ ക്യാമ്പയിനുകളാണ് കഴിഞ്ഞ വർഷം നടത്തിയത്.
ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബറിലെ ജോയന്റ് ഇൻസ്‌പെക്ഷൻ ടീം ഓഫീസ് മുഖേനയാണ് തൊഴിൽ മന്ത്രാലയം പരിശോധനകൾ നടത്തുന്നത്. 3,853 നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.