ഓൾ കേരള OIG പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മസ്കത്ത് : ഓൾ കേരള OIG പ്രവാസി സൗഹൃദ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഗാലയിലെ ലേബർ ക്യാമ്പിൽ നടന്ന ഇഫ്താർ വിരുന്നിൽ വിവിധ രാജ്യക്കാരായ ജാതി മത ഭേദമന്യേ 500 ഓളം പ്രവാസികൾ പങ്കെടുത്തു. ഹരിപ്പാട് പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളും പങ്കെടുത്തു. വർഷങ്ങളായി മലയാളികളുടെ നേതൃത്വത്തിൽ ലേബർ ക്യാമ്പ് കേന്ദ്രികരിച്ചു പ്രവാസികൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഇത്. ധാരാളം സാമൂഹിക സാംസ്‌കാരിക പരിപാടികൾ കൂട്ടായ്‍മ സംഘടിപ്പിക്കാറുണ്ട്.