
മസ്‌കത്ത്: രാജ്യത്ത് വസന്തകാലം ഔദ്യോഗികമായി ആരംഭിച്ചതായി ഒമാൻ. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്നാണ് ഒമാനി സൊസൈറ്റി ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് അറിയിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വിവിധ നഗരങ്ങളിലെ താപനില ക്രമാനുഗതമായി ഉയരുമെന്നാണ് പ്രവചനം.
ശൈത്യകാലത്തിൽ നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റം വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പ്രകടമാകും. മുഖ്ശിൻ പ്രദേശത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 36.4 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില. യങ്കൽ പ്രദേശത്താണ് ഏറ്റവം കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്തത്.