
മസ്കത്ത്: പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 ശനിയാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിക്കും.
മാർച്ച് 30 ഞായറാഴ്ചയാണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച വരെ ആയിരിക്കും പൊതു അവധി ലഭിക്കുക. പെരുന്നാൾ മാർച്ച് 31 തിങ്കളാഴ്ചയായാൽ ഏപ്രിൽ 3 വ്യാഴം വരെ അവധി ലഭിക്കും.