ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒമാൻ

മസ്‌കത്ത്: ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒമാൻ. ടൂറിസം മേഖലയിൽ അടുത്ത 15 വർഷത്തിനകം 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഒമാന്റെ തീരുമാനം. 2040നകം 19 ബില്യൻ ഒമാനി റിയാൽ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് ആഭ്യന്തര ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 2030നകം രാജ്യത്തിന്റെ ജിഡിപിയിലേക്ക് 3.5 ശതമാനം (3 ബില്യൻ ഒമാനി റിയാൽ) സംഭാവന നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി അറിയിച്ചു.

രാജ്യത്ത് സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2023 ൽ ഇത് 13 മില്യൺ സഞ്ചാരികളാണ് രാജ്യം സന്ദർശിക്കാൻ എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.