
മസ്കത്ത്: ജിസിസി വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് മഹ്‌റൂഖി. സുരക്ഷാകാരണങ്ങളാലാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ഏകീകൃത ജിസിസി വിസ രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ സുരക്ഷാ ആശങ്കകളും അംഗരാജ്യങ്ങൾക്കിടയിലുള്ള വ്യത്യസ്ത വീക്ഷണങ്ങളും കാരണം വിസ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കൗൺസിലിന്റെ എട്ടാമത് പതിവ് സെക്ഷനിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2023ലാണ് ഔദ്യോഗികമായി ജിസിസി വിസ അംഗീകരിച്ചത്. ജിസിസി രാജ്യങ്ങളിലുടനീളമുള്ള യാത്ര ലളിതമാക്കി ടൂറിസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഈ സംവിധാനം യാഥാർത്ഥ്യമാക്കാൻ ഇപ്പോഴും വെല്ലുവിളികൾ ഉണ്ടെന്നാണ് ഒമാൻ ടൂറിസം മന്ത്രി അറിയിച്ചിരിക്കുന്നത്.